19 Jan 2021
ഹായ്, കുറച്ചു ദിവസമായല്ലോ നമ്മൾ കണ്ടിട്ട്! ഇന്നലെ എനിക്ക് റെയില്‍വേയുടെ എക്സാം ഉണ്ടായിരുന്നു. അതുകൊണ്ട് കോളേജിൽ പോകാനായില്ല.
വീട്ടിൽ രാവിലെ മുതൽ കറന്റ് ഇല്ലായിരുന്നു. അതുകൊണ്ട് ഫോണിൽ ചാർജും കമ്മിയായിരുന്നു. നെറ്റ് ഓൺ ചെയ്തുമില്ല. ഇന്നലെ മിസ് ചെയ്ത കാന്റ്റീൻ സ്നാക്ക്സിനെയും മനസിൽ ധ്യാനിച്ചുകൊണ്ട് 6:30 ആയപ്പോഴേക്കും വീട്ടിൽ നിന്നിറങ്ങി. സ്റ്റാന്റ്റിൽ എത്തിയപ്പോൾ തിരുവനന്തപുരം ബസ് പോയിരുന്നു."ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവളാണീ ഞാൻ" എന്ന് വിചാരിച്ച് വെഞ്ഞാറമൂട് ബസിൽ ചാടിക്കയറി. കുറച്ചു കഴിഞ്ഞപ്പോൾ ആതിരയുടെ ഫോൺ.friday വരെ ഓൺലൈൻ ക്ലാസ് ആണ്.അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ബസിലിരുന്ന അമ്മൂമ്മമാരെല്ലാം 'പഠിക്കാൻ പോകാൻ വന്ന പെണ്ണ് എന്തിനാ ഇവിടെ ഇറങ്ങുന്നെ' എന്ന് തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അടുത്ത ബസിൽ കയറി തിരികെ വീട്ടിലേക്ക്. ബസിലെ കണ്ടക്ടറും വഴിയിലെ കച്ചവടക്കാരനും എന്നു വേണ്ട കാക്കയും പൂച്ചയും വരെ ചോദിച്ചു എന്തു പറ്റിയെന്ന്...
8:45 ആയപ്പോഴേക്കും google meet വഴി ക്ലാസിൽ ജോയിൻ ചെയ്തു. ആൻസി മാമിന്റേതായിരുന്നു ആദ്യ ക്ലാസ്. തീർത്തും പുതുമയുളള ഒരു അനുഭവമായിരുന്നു. കൗതുകവും ഏറെ സന്തോഷവും തോന്നി. 10:30 മുതൽ ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. "I AM A HERO" എന്ന ചിന്തയായിരുന്നു ക്ലാസിന്റെ അവസാനം മനസിലുണ്ടായിരുന്നത്. 11:30 മുതൽ ഞങ്ങളുടെ Optional ക്ലാസ് ആയിരുന്നു.എന്നാൽ അപ്പോഴേയ്ക്കും ഫോണിന്റെ ചാർജ് 10% ആയിരുന്നു. ടീച്ചറിനോട് കാര്യം പറഞ്ഞു തീർന്നപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫായിരുന്നു...
Comments
Post a Comment