ഗുരുവന്ദനം
അധ്യാപകർ.....
ഒരു പുൽനാമ്പിനെ മുതൽ കത്തിയെരിയുന്ന സൂര്യനെ വരെ നമുക്ക് കാട്ടിതന്നത് അവരാണ്...
മഴ മുതൽ വൃദ്ധിക്ഷയങ്ങൾ വരെയുളള അത്ഭുതങ്ങളുടെ പൊരുൾ ചൊല്ലിത്തന്നതും അവരാണ്...
ഗാന്ധിജിയെയും മദർതെരേസയെയും ഹെലൻകെല്ലറേയും എഴുത്തച്ഛനെയും നമുക്ക് സുപരിചിതരാക്കിയതും അവരാണ്...
നന്മയെയും തിന്മയെയും തിരിച്ചറിയാനുളള വിവേകവും തെറ്റിനെ എതിർക്കാനുളള ധൈര്യവും തന്നത് അവരാണ്...
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന് നമുക്ക് പാടിത്തന്നതും അവരാണ്...
അവരിൽ ഒരാളാവാനുളള എന്റെ സ്വപ്നം എന്നെ മാർ തിയോഫിലസ് കോളേജ് അങ്കണത്തിലേക്ക് കൊണ്ടുവന്നു.ഇനി എന്റെ പാതയിലെ ഓരോ പുഷ്പങ്ങളും ഈ താളുകളിൽ പൂത്തുലഞ്ഞ് പരിലസിക്കുമാറാകട്ടെ...
Comments
Post a Comment