മരമായിരുന്നു ഞാൻ

 തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ.....

ജീവകാരകനായ ഈശ്വരനെ സ്തുതിച്ചു കൊണ്ട് തുടങ്ങിയ നല്ലൊരു ദിനം. പച്ചപുൽ പരവതാനിക്കിടയിൽ പൂത്തുലഞ്ഞ നീലാമ്പലായിരുന്നു ആദ്യ കാഴ്ച. 



ഇന്ന് നീന ടീച്ചറിന്റെ ആദ്യ ഓപ്ഷണൽ ക്ലാസായിരുന്നു. പെട്ടെന്നുതന്നെ ടീച്ചറിനോട് വല്ലാത്ത അടുപ്പം തോന്നി. ക്ലാസിലെ എല്ലാവരെയും പരിചയപ്പെട്ടു.
ആദ്യ ക്ലാസ് മായാ മാമിന്റേതായിരുന്നു. Education ആയിരുന്നു topic. ജോജു സാറിന്റെ ക്ലാസ് വല്ലാത്തൊരു positivity തന്നെയാണ്. പ്രസംഗവും ചെറിയ task കളും ഞങ്ങളെ active ആക്കി. Diarymilk Maha ഇനി അതാകണം ഞങ്ങടെ ലക്ഷ്യം. 
പിന്നെ Physical education period ആയിരുന്നു.  ഒൻപതാം ക്ലാസിൽ വച്ച് കൈവിട്ട drill തിരികെ കിട്ടിയപ്പോൾ ഞങ്ങൾ വീണ്ടും ആ പഴയ കുട്ടികളായി.  സ്നാച്ച് ദ കർച്ചീഫ് ഗെയിമിൽ പൊരിഞ്ഞ പോരാട്ടത്തിൽ ഞങ്ങൾ കീഴടങ്ങി. എന്നാൽ രസംകൊല്ലിയായി lastbell അടിച്ചു. നാളെ കാണാം എന്ന യാത്ര പറച്ചിലോടെ വീട്ടിലേക്ക്...

ഇന്നത്തെ വരികൾ:
"മരമായിരുന്നു ഞാൻ 
പണ്ടൊരു മഹാനദിക്കരയിൽ"

Comments

Popular Posts