ചാമ്പയ്ക്കാ മധുരം

  20-01 2021

കോളേജിൽ പോകേണ്ടായിരുന്നുവെങ്കിലും രാവിലെ തന്നെ എഴുന്നേറ്റു. പുറത്ത് മഞ്ഞിന്റെ ഒരു നേർത്ത മറ വീണു കിടപ്പുണ്ടായിരുന്നു. കണ്ണാടിയിലേക്ക് നോക്കി ഒരു സുപ്രഭാതം നേർന്നു. 

എനിക്ക് പുതിയതായി ഒരു കൂട്ടുകാരിയെ കിട്ടി. അവൾ ഒരു കോഴിക്കുഞ്ഞാണ്. അവൾക്ക് രണ്ട് കണ്ണിനും കാഴ്ച്ചയില്ല. She is really an inspiration.  കാഴ്ച്ചയില്ല എന്നത് അവൾക്കൊരു പ്രശ്നമല്ല. എന്തെങ്കിലും കൊക്കിലുടക്കുന്നതു വരെയും ചിക്കി ചികഞ്ഞ് എല്ലായിടത്തും കൊത്തി കൊണ്ടേയിരിക്കും. ഒരു തോൽവി കൊണ്ട് എല്ലാം മടുത്ത് മതിയാക്കാനൊരുങ്ങുന്ന നമുക്കെല്ലാം അവളൊരു മാതൃകയാണ്.

8:55 ആയപ്പോൾ ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്തു. ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. How technology helps a human being ആയിരുന്നു ആദ്യ topic. ഒരുപാട് ആശയങ്ങൾ തിങ്ങി ഞെരുങ്ങി മനസിൽ നിറഞ്ഞു. എന്നാൽ പറയാൻ സാധിക്കാത്തതിനാൽ ചാറ്റ് സെക്ഷനിൽ കുറിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം തന്നെ  mobile phone നമ്മുടെ കയ്യിൽ ഇല്ലായിരുന്നെങ്കിൽ അത് വലിയ ബുദ്ധിമുട്ട് ആയേനെ. ഈ  online class പോലും technology  യുടെ സംഭാവനയല്ലേ. Challenges നെ കുറിച്ച് ചിന്തിച്ചപ്പോൾ Isac Asimov ന്റെ  Science fiction നോവലുകൾ ആണ് മനസിലേക്ക് ഓടിയെത്തിയത്. അടുത്ത ക്ലാസ് ജിബി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു. നിങ്ങളെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചു എഴുതാനാണ് പറഞ്ഞത്. University Exam  ഉണ്ടായിരുന്നത് കൊണ്ട് പിന്നീട് ക്ലാസ് ഉണ്ടായിരുന്നില്ല...

ഉച്ചഭക്ഷണം കഴിഞ്ഞ് തൊടിയിലേക്ക് പോയി. ലക്ഷ്യം ചാമ്പ മരമായിരുന്നു. കൈനിറയെ ചാമ്പയ്ക്ക പറിച്ചു കൊണ്ടു വന്നു. ഉപ്പും കൂട്ടി ചാമ്പയ്ക്ക തിന്നവേ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ പുന്നയ്ക്കാസെന്റ് എന്ന കഥയാണ് ഓർമ്മയിലെത്തിയത്...ബാല്യകാല സ്മരണകളുടെയത്ര മധുരം ഈ ചാമ്പയ്ക്കയ്ക്കും ഇല്ല തന്നെ.....





Comments

Popular Posts