ഓൺലൈൻ ക്ലാസിന്റെ ഒരാഴ്ച്ച.
22-01-2021
"മഞ്ഞത്തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലർകാലെ"
എത്ര സുന്ദരമായ വരികൾ. സൂര്യന്റെ കിരണങ്ങൾ ഇലത്തുമ്പുകളിൽ തട്ടി ചിതറി തെറിക്കുന്നുണ്ടായിരുന്നു.
വീടിനു സമീപത്തെ മരച്ചില്ലയിൽ നാല് മയിലുകൾ ഇരിപ്പുണ്ടായിരുന്നു. വെളിച്ചക്കൂടുതൽ ക്യാമറയുടെ മിഴികളിൽ തങ്ങിയതോടെ ചിത്രം പകർത്താനായില്ല. അവർ ഇവിടത്തെ നിത്യസന്ദർശകരാണ്. കൊക്കും കുളക്കോഴിയും മയിലും കുരങ്ങനും പകൽ നേരത്തും പന്നിക്കൂട്ടം രാത്രി നേരത്തും എന്റെ നാട്ടിൽ വിരുന്നെത്താറുണ്ട്.
9 മണിയായപ്പോൾ ഓൺലൈൻ ക്ലാസിന് ജോയിൻ ചെയ്തു. നീന ടീച്ചർ ആദ്യം ഒരു വീഡിയോ ആണ് കാണിച്ചത്. നിങ്ങൾക്ക് ഏറെ നന്ദിയുളളത് ആരോടാണ് എന്ന അധ്യാപികയുടെ ചോദ്യത്തിന് കുട്ടികളുടെ പലവിധ ഉത്തരങ്ങളായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ഒരു കുഞ്ഞ് ഓക്സിജൻ തരുന്ന സസ്യങ്ങളോട് നന്ദി പറഞ്ഞപ്പോൾ ഒരാൾ തന്റെ രക്ഷിതാക്കളോടായിരുന്നു നന്ദി പറഞ്ഞത്. മറ്റുള്ളവർ വേഗത്തിൽ തങ്ങളുടെ ideas എഴുതവേ ഒരു കുട്ടി ഏറെ ചിന്തിച്ചു ഉത്തരം എഴുതി. അവന്റെ കടലാസിൽ ഒരു കൈപ്പത്തിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. അവൻ പറഞ്ഞു "ഇത് നിങ്ങളുടെ കൈപ്പത്തി തന്നെയാണ് ". അധ്യാപിക എല്ലാ കുട്ടികൾക്കും സ്നേഹവും കരുതലും നൽകാറുണ്ട്. എന്നാൽ ടീച്ചറിന്റെ ആ effort കുട്ടിക്ക് എത്ര വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
Authoritarian, Democratic and Liassez faire teaching methods ആയിരുന്നു discuss ചെയ്തത്. Characteristics of teaching and learning കൂടി പറഞ്ഞശേഷം ക്ലാസ് അവസാനിച്ചു.
അടുത്ത ക്ലാസ് Physical education ആയിരുന്നു. സാർ ഞങ്ങളോട് drill period നെ കുറിച്ച് ചോദിച്ചു. പണ്ടെങ്ങോ നഷ്ടപെട്ട പ്രിയപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിന്റെ സന്തോഷമായിരുന്നു വീണ്ടും drill തിരിച്ചു കിട്ടിയപ്പോൾ. ഇനി കോളേജിലെത്തുന്ന ദിവസം നമുക്ക് ഖോഖോ കളിക്കാം എന്ന ഉറപ്പും സാർ നൽകി.
യോഗം തരും യോഗ എന്നല്ലേ. അതിനാൽ ഞങ്ങൾ പ്രാണായാമം ചെയ്തു. ഓൺലൈൻ ക്ലാസിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ മാറ്റിനിർത്തിയാൽ ക്ലാസ് നന്നായിരുന്നു.
11:30 മുതൽ ആൻസി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു. Four stages of development ആണ് discuss ചെയ്തത്. നമ്മളൊക്കെ കടന്നു വന്ന stages ആയതുകൊണ്ട് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. 12:30 ആയപ്പോൾ ക്ലാസ് കഴിഞ്ഞു. Google forms ൽ അറ്റൻഡൻസ് രേഖപ്പെടുത്തി ഞങ്ങളിന്നത്തേക്ക് പിരിഞ്ഞു, തിങ്കളാഴ്ച നേരിൽ കാണാമെന്ന പ്രതീക്ഷയോടെ...
ഓൺലൈൻ ക്ലാസുകളുടെ ആദ്യ ആഴ്ച്ച ഇന്ന് കൊണ്ട് പൂർണ്ണമായി. തിയോഫിലസിലേക്ക് വീണ്ടുമെത്താനുളള നാളെയ്ക്കായി , ശുഭരാത്രി.....
😃😃👍
ReplyDelete😆
Delete