ആദ്യ ദിനം
2020...നാം നമ്മുടെ വീടുകളിലെ വാതായനങ്ങളിലൂടെ ലോകത്തെ കണ്ട വർഷം..ഇങ്ങനെ പറയാനാണ് എനിക്കിഷ്ടം...കഴിഞ്ഞ മാർച്ചിൽ ഊരിവച്ച ബാഗ് ഞാൻ ഇന്നെടുത്തു. എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ സ്മൈലി...
KSRTC ബസിൽ ഏറെ നാളുകൾക്ക് ശേഷം കണ്ട കാഴ്ചകൾ എല്ലാം വ്യത്യസ്തമായിരുന്നു മാസ്കും ഗ്ലൗസും ഇട്ട് ഒന്നര മണിക്കൂർ യാത്ര.
വലതുവശത്തെ വഴിയിലൂടെ മാർ തിയോഫിലസിലേക്ക് നടന്നു. പൂത്തു നിൽക്കുന്ന നീലാമ്പലായിരുന്നു എന്നെ വരവേറ്റത്. അകത്തേക്ക് നടക്കവേ ആശങ്കകളായിരുന്നു ഏറെ.
കൂട്ടുകാരെയും അധ്യാപകരെയുമെല്ലാം പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ പേടിയുടെ ചരടറ്റ് പോയിരുന്നു. വന്ദേമാതരത്തോടൊപ്പം ചുവടുവെച്ചപ്പോൾ എല്ലാവരും ഒരേ തൂവൽക്കിളികളായി മാറി. ജോജു സാറും മായാ മാമും രഘു സാറും ഒക്കെ ഞങ്ങളെ അറിവിന്റെ വിഹായസിലേക്ക് കൈ പിടിച്ച് ഉയർത്തുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ തിയോഫിലസ് എന്റെ സ്വന്തമായി..ആദ്യ ദിനം യാത്ര ചൊല്ലിയിറങ്ങുമ്പോൾ മനസിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുളളൂ...
Dominus Mea Illuminatio
ദൈവമാകുന്ന പ്രകാശമേ എന്നെ നയിച്ചാലും
Comments
Post a Comment