വെള്ളിയാഴ്ച നല്ല ദിവസം
29-01-2021 വെള്ളിയാഴ്ച
ഇന്നലത്തെ കൂട്ടായ്മയുടെ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നിരുന്നു. കോളേജിലേക്ക് നടക്കുന്ന വഴിയിൽ ആതിരയെ കണ്ടു. ഞങ്ങൾ കോളേജിലേക്ക് കയറവേ ഒരു വിളി കേട്ട് തിരിഞ്ഞ് നോക്കി. ഞങ്ങളുടെ ക്ലാസ്സിലെ ഏക ആൺതരിയായ നിഖിലായിരുന്നു അത്. ചായ കുടിക്കുന്നോ എന്ന് ചോദിച്ചു തീരും മുൻപേ ഞങ്ങൾ ക്യാൻറ്റീനിൽ കയറിയിരുന്നു. ചായ കുടിച്ച് കഴിഞ്ഞ് ഞങ്ങൾ മൂവരും കൂടി ക്ളാസിൽ പോയി.
പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ ഓടാമ്പലും ആണ് പ്രാർത്ഥന എന്നല്ലേ. പ്രാർത്ഥനയാൽ നിർമ്മലമായ മനസുമായി ആദ്യം പോയത് മായ ടീച്ചറിന്റെ ക്ളാസിൽ ആയിരുന്നു. "Be like coffe beans"എന്ന പാഠം ആണ് ടീച്ചർ ഇന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത്. തിളച്ച വെള്ളത്തിൽ മൃദുവാകുന്ന കാരറ്റോ കെട്ടിയാടുന്ന മുട്ടയോ ആവരുത് നാം പകരം ആ വെള്ളത്തിന് തന്നെ രുചിയും മണവും നൽകുന്ന കോഫി ബീൻസ് ആകണം നാം. പ്രശ്നങ്ങളിൽ തളരാതെയും അവയുടെ സമ്മർദ്ദത്തിൽ പരുക്കന്മാരാകാതെയും നാം ആ പ്രശ്നങ്ങളെ അവസരങ്ങളാക്കുകയാണ് വേണ്ടത്.
അടുത്തതായി ആൻസി ടീച്ചറിന്റെ ക്ളാസ് ആയിരുന്നു. piaget's theory's educational implications ആയിരുന്നു ഇന്നത്തെ വിഷയം. ഞങ്ങളോട് ടീച്ചർ ചോദ്യം ചോദിച്ചു. അടുത്ത ദിവസം പഠിപ്പിച്ച പാഠങ്ങൾ എഴുതിപ്പിക്കും എന്ന് പറഞ്ഞു.
ജിബി ടീച്ചറിന്റെ ക്ളാസിൽ സിഗ്മണ്ട് ഫ്രോയിഡിന്റെ സൈകോ അനാലിറ്റിക് തിയറിയായിരുന്നു എടുത്തത്. ടീച്ചർ ഇന്ന് ഞങ്ങൾക്ക് അഡോൾഫ് ഹിറ്റ്‌ലറുടെ കഥ പറഞ്ഞു തന്നു. അത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരുപക്ഷേ അദ്ദേഹത്തിന് ഈ ലോകത്തോട് വെറുപ്പിന് പകരം സ്നേഹം ആയിരുന്നു മനസിൽ ഉണ്ടായിരുന്നതെങ്കിൽ ഗാന്ധിജിയ്ക്കും മദർ തെരേസയ്ക്കും ഒപ്പമായിരുന്നേനെ അദ്ദേഹത്തിന്റെ സ്ഥാനം. നമ്മുടെ കർമ്മം തന്നെയാണ് നമ്മെ ഈ ലോകത്തിൽ അടയാളപ്പെടുത്തുന്നത് എന്ന പാഠം ആണ് ടീച്ചർ ഇന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത്.
ജോജു സാറിന്റെ ക്ളാസ് ആയിരുന്നു ഉച്ചയ്ക്കു ശേഷം. ഡിജിറ്റൽ ഇറ ടീച്ചേഴ്സിനെ കുറിച്ചായിരുന്നു സാർ പറഞ്ഞത്. പെട്ടെന്ന് ക്ളാസ് തീർന്നതു പോലെ തോന്നി. "എന്തിന് കൊള്ളാമെന്ന ചോദ്യം വേണ്ട. എന്തിനും കൊള്ളാമെന്ന് ചൊല്ലിടേണം" എന്ന വരികൾ ഏറെ ഇഷ്ടമായി.
അടുത്തത് ഞങ്ങളുടെ നീന ടീച്ചറിന്റെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ടീച്ചിംഗുമായി ബന്ധപ്പെട്ട ടേംസ് ആണ് ഇന്ന് ഡിസ്കസ് ചെയ്തത്. ഞങ്ങളുടെ ആദ്യ സെമിനാറിന്റെയും അസൈൻമെന്റിന്റെയും ടോപ്പിക്ക് ടീച്ചർ തന്നു. Rutherford, probbing questions as microteaching skill എന്നിവയാണ് എനിക്ക് കിട്ടിയത്.
ലൈബ്രറി പിരീഡ് ഞങ്ങൾ ആദ്യമായി ഒത്തുകൂടി ഇരുന്ന് സംസാരിച്ചു. നിഖിൽ ചോക്ലേറ്റ് സിനിമയിൽ എന്ന പോലെ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. എല്ലാവരും മനസ് തുറന്നു സംസാരിച്ചു. റോഷനും സംഘവും "ചിങ്കാരകിന്നാരം" പാട്ട് പാടി. സമയം പോയതറിഞ്ഞില്ല. ഡ്രിൽ പിരീഡ് ഞങ്ങൾ ആദ്യമായി താമസിച്ചു പോയി. ഞങ്ങൾ കൂട്ടായി കളിച്ചു. ബെല്ല് അടിച്ചപ്പോൾ വീട്ടിലേക്ക്.
Comments
Post a Comment