കൂട്ടൊരുക്കം

     27-01-2021 ബുധൻ 

ഹായ് , ഇന്ന് വളരെ സന്തോഷമുള്ള ഒരു ദിവസം ആയിരുന്നു. എനിക്ക് എന്റെ സർട്ടിഫിക്കറ്റ് പരിശോധനക്ക് വേണ്ടി യൂണിവേഴ്സിറ്റിയിൽ പോകണമായിരുന്നു. എന്റെ കൂട്ടുകാർ എല്ലാവരും വരുമായിരുന്നു. പക്ഷേ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് തിയോഫിലസിലെ ഓഫീസിലായിരുന്നു. അതുകൊണ്ട് ഞാൻ രാവിലെ തന്നെ കോളേജിൽ എത്തി. റിക്വസ്റ്റ് കൊടുത്തു പെട്ടെന്ന് തന്നെ സർട്ടിഫിക്കറ്റ് കിട്ടി. പോകാനുള്ള അനുവാദത്തിനായി നീന മിസ്സിനെ കാത്തു നിന്നെങ്കിലും ടീച്ചർ വൈകിയതിനാൽ മായ ടീച്ചറിനോടും ജിബി ടീച്ചറിനോടും അനുവാദം വാങ്ങി പോയി. ആദ്യം കണ്ട ബസിൽ കയറി പാളയം സ്റ്റോപ്പിൽ ഇറങ്ങി. അവിടെ എന്നെ കാത്ത് എൻറെ കൂട്ടുകാർ ഉണ്ടായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം അവരെ കണ്ടപ്പോൾ മനസ് നിറഞ്ഞു. വലിയ ഒരു ക്യു എന്ന കടമ്പയും കടന്ന് വെരിഫിക്കേഷൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ 12:30 ആയിരുന്നു. പിന്നീട് ഞങ്ങൾ ഊണ് കഴിക്കാൻ സംസം ഹോട്ടലിൽ കയറി. എല്ലാവരും ഒത്തൊരുമിച്ച് ആഹാരവും വിശേഷങ്ങളും പങ്കുവെച്ചപ്പോൾ ഏറെ സന്തോഷം തോന്നി.


തിരിച്ചു കോളേജിൽ എത്തിയപ്പോൾ 2:30 ആയിരുന്നു. ജോജു സാറിന്റെ ക്ളാസ് ആയിരുന്നു. ഞാൻ ചെന്ന് കയറിയപ്പോൾ തന്നെ സാർ പറഞ്ഞത് ഓപ്ഷൺ അനുസരിച്ച് ഗ്രൂപ്പ് ഫോം ചെയ്യാനാണ്. എല്ലാവരും ഒത്തൊരുമിച്ച് ചേർന്നപ്പോൾ സാർ ഓരോ ഗ്രൂപ്പിനും വിഷയങ്ങൾ നൽകി. ഞങ്ങൾക്ക് ചൈൽഡ് ലോക്ക് ഉപയോഗിച്ച് എങ്ങനെ ടെക്നോളജിയുടെ ദോഷങ്ങൾ ചെറുക്കാം എന്ന വിഷയമാണ് കിട്ടിയത്. പിന്നെ സാർ ഞങ്ങൾക്ക് 1 മുതൽ 8 വരെയുള്ള നമ്പറുകൾ നൽകി. എന്റെ നമ്പർ 3 ആയിരുന്നു. ഒരേ നമ്പരുകൾ ഒന്നിച്ചു ഇരുത്തിയപ്പോൾ ഞങ്ങൾക്ക് സ്റ്റേജിൽ ആണ് സ്ഥാനം ലഭിച്ചത്. ടെക്നോളജിയുടെ ദോഷങ്ങൾ ആയിരുന്നു ഞങ്ങളുടെ ചർച്ച വിഷയം. തികച്ചും ഊർജസ്വലമായിരുന്ന ചർച്ചയിൽ ഏറെ ആശയങ്ങൾ ഉയർന്നുവന്നു. ലീഡറെയും റിപ്പോർട്ടറെയും ടൈം കീപ്പറെയും തിരഞ്ഞെടുത്തു.



 അടുത്തതായി ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. ചെറിയൊരു വാംഅപ്പിനു ശേഷം കോകോ കളിക്കാൻ പഠിപ്പിച്ചു. ഇന്ന് എനിക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം ഞാൻ തീർച്ചയായും പങ്കെടുക്കും. 



റിപ്പബ്ലിക് ദിന പരിപാടിക്കുളള പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രാത്രി 7 മണി കഴിഞ്ഞിരുന്നു. ലെറ്റർ ഫോർ ഇന്ത്യ ക്യാംപെയിന് വേണ്ടി ചെറിയ ഒരു വീഡിയോ ചെയ്തു. ഇന്ത്യൻ ഹെൽത്ത് കെയർ സിസ്റ്റം ആയിരുന്നു ഞാൻ സംസാരിച്ച വിഷയം. സമയം 11 മണി കഴിഞ്ഞിരുന്നു...

Comments

Popular Posts