Harmony

 നല്ല ഒരു പ്രഭാതം. മകരമാസത്തിലെ മഞ്ഞിന് എന്ത് തണുപ്പാണ്. 

ചൂടോടെ ഒരു കാപ്പി കുടിച്ചപ്പോഴേക്കും ഉഷാറായി. വവ്വാലും നരിച്ചീറും തങ്ങളുടെ സദ്യ കഴിഞ്ഞ് പോയിരുന്നു. അതിന്റെ അവശിഷ്ടമായി സീതപ്പഴങ്ങൾ മുറ്റത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. 

9 മണിയായപ്പോഴേക്കും നീന ടീച്ചറിന്റെ ഓപ്ഷണൽ ക്ലാസ് തുടങ്ങി. Bill Gates ന്റെ അധ്യാപികയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് എന്റെ പ്രമീള ടീച്ചറിനെ ആണ് ഓർമ്മ വന്നത്. ടീച്ചറായിരുന്നു എനിക്ക് ആദ്യമായി ഒരു പുസ്തകം വായിക്കാൻ തന്നത്-പഞ്ചതന്ത്രം കഥകൾ. പഞ്ചതന്ത്രം മുതൽ ഏകാന്തതയുടെ നൂറുവർഷങ്ങൾ വരെ എനിക്ക് നൽകിയത് എന്റെ പ്രീയപ്പെട്ട അധ്യാപകരായിരുന്നു. 

ഫിൻലന്റിലെ സ്കൂളൂകൾ കണ്ടപ്പോൾ നമ്മുടെ സ്കൂളൂകളും മാറുന്ന ദിവസത്തെ ഞാൻ മുന്നിൽ കണ്ടു. ടോട്ടോചാൻ എന്ന നോവലിലെ ട്രെയിൻ ബോഗി കൊണ്ട് നിർമ്മിതമായ സ്കൂളും അവിടുത്തെ വ്യത്യസ്തമായ  രീതികളും ആണ് മനസിലെത്തിയത്. Republic day program നെ കുറിച്ചുളള ചർച്ചയോടെ ക്ലാസ് അവസാനിച്ചു. 

Next Ancy ma'am ആയിരുന്നു. Developmental hazards and piaget's theory of development എന്നിവയായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് മായ മാം sociological process of Education discuss ചെയ്തു. പിന്നീട് Great Men's views on Education ആയിരുന്നു എടുത്തത്. ഗാന്ധിജി, സ്വാമി വിവേകാനന്ദ, Dr.S രാധാകൃഷ്ണൻ തുടങ്ങി പല അഭിപ്രായങ്ങളും കണ്ടതിൽ Tagore ന്റെ ആശയമാണ് എന്നെ ഏറെ സ്വാധീനിച്ചത്: "The highest education is that which does not give mere knowledge, but make our life in harmony with all existence." ജീവനത്തിന്റെ പൊരുൾ സഹവർത്തിത്ത്വം എന്നാണല്ലോ.

ഓൺലൈൻ ക്ലാസിനു ശേഷം ഞാൻ പുറത്തേക്ക് പോയി. റോഡിൽ നിൽക്കവേ ഞാനൊരു കാഴ്ച്ച കണ്ടു. പൊരിവെയിലിൽ ചുട്ടുപൊളളിയ അന്തരീക്ഷം. ടാറിട്ട റോഡിനു നടുവിൽ കുറച്ചു വെളളം. അത് എങ്ങനെ അവിടെ വന്നുവെന്ന് എനിക്കറിയില്ല. രണ്ട് കാക്കകൾ എവിടെ നിന്നോ പറന്നു വന്ന് ആ വെളളം കുടിക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്ന് ഒരു കാർ പാഞ്ഞുവന്നു. കാക്കകൾ പറന്നകന്നു. കാറിന്റെ ടയറുകൾ ആ വെളളത്തെ ചിതറി തെറിപ്പിച്ച് അപ്രത്യക്ഷമാക്കികൊണ്ട് കടന്നു പോയി. കാക്കകൾ തിരികെ വന്ന് ആ നനവിലേക്ക് നിർന്നിമേഷരായി നോക്കുന്നുണ്ടായിരുന്നു. ആ കാഴ്ച മനസിനെ വല്ലാതെ സ്പർശിച്ചു. കുടത്തിൽ കല്ലിട്ട് വെളളം കുടിച്ച കാക്കയോട് കൗതുകമാണ് തോന്നിയതെങ്കിൽ ഇന്ന് ഏറെ ദുഃഖം ആണ് തോന്നിയത്. നമ്മുടെ ചെറിയ പ്രവൃത്തികളാകാം ഒരുപക്ഷേ മറ്റുളളവരുടെ സന്തോഷത്തെയും പ്രതീക്ഷകളെയുമെല്ലാം ഇല്ലാതാക്കുന്നത്...

Comments

Popular Posts