മഞ്ഞുരുകിയപ്പോൾ

"കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ                       സൂര്യപ്രകാശത്തിനുറ്റ തോഴി.                        ചീത്തകൾ കൊത്തി വലിക്കുകിലും               എറ്റവും വൃത്തിവെടുപ്പെഴുന്നോൾ..."

കാക്കയെ കുറിച്ചുള്ള കവിവാക്യം ആണിത്. മാർ തിയോഫിലസിന്റെ അങ്കണത്തിലേക്ക് രാവിലെ കടന്ന് ചെന്നപ്പോൾ ആദ്യം കണ്ടത് ഒരു സംഘം കാകന്മാരെയാണ്.



നേരത്തെ കോളേജിൽ എത്തിയതുകൊണ്ട് ഞാൻ ആണ് ഇന്ന് ഞങ്ങളുടെ ക്ലാസ്സ് തുറന്നത്. ബോർഡ് തുടച്ച് രാവിലെ തന്നെ നല്ലൊരു ചിന്തയും കുറിച്ചിട്ടു. "Share your knowledge,it is a way to immortality"  പിന്നെ ചാപ്പലിൽ പോയി പ്രാർത്ഥിച്ചു. ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ! നീന ടീച്ചറിന്റെ കാബിനിൽ പോയി അറ്റൻഡൻസ് ഒപ്പിട്ടു.

ഞങ്ങൾക്ക് ഇന്ന് ഉച്ച വരെ ഓറിയന്റേഷൻ ക്ലാസ്സ് ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഫിസിക്കൽ സയൻസുകാർ ആഡിറ്റോറിയത്തിൽ പോകണ്ട എന്നും സെമിനാർ ഹോളിൽ പോകണമെന്നും പറഞ്ഞു. റിസർച്ച് ചെയ്യുന്ന ഞങ്ങളുടെ ഒരു സീനിയറിന് അദ്ദേഹം ഡെവലപ്പ് ചെയ്ത പെഡഗോഗിയുടെ ആവശ്യത്തിനായി കുറച്ച് ഡേറ്റ ശേഖരിക്കാനായിരുന്നു അത്. ആ ചോദ്യങ്ങളിൽ നിന്നും ഭാവി വിദ്യാഭ്യാസ രംഗത്തിന് ഒരു മുതൽക്കൂട്ട് ആവാൻ ഒരുപക്ഷെ അദ്ദേഹത്തിന്റെ പഠനത്തിന് സാധിക്കുമായിരിക്കും. 

അതുകഴിഞ്ഞ് ഞങ്ങൾ ഓറിയന്റേഷൻ ക്ലാസ്സിന് പോയി. ജോബി സാറിന്റെ ക്ളാസ് ഏറെ ഇഷ്ടമായി. ഞങ്ങൾ ചെന്നപ്പോൾ സാർ എല്ലാവരും 2 പേർ വീതമുള്ള ഗ്രൂപ്പ് ആക്കുക യായിരുന്നു. ഞങ്ങളും അതിൽ ചേർന്നു. പരസ്പരം പേരും അത് വരാനുള്ള കാരണവും ചോദിച്ചറിയാനും നമ്മുടെ കൂടെയുളള ആളിന്റെ സ്ഥാനത്ത് നിന്ന് അത് പറയാനും ആയിരുന്നു ഞങ്ങളുടെ ജോലി. എനിക്ക് കൂട്ടായി കിട്ടിയത് ഹിമയെ ആയിരുന്നു. കുട്ടികളെ പേരും ചൊല്ലി വിളിക്കുന്നതിന്റെ പ്രാധാന്യം സാർ മനസിലാക്കി തന്നു. പിന്നീട് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയുടെ നാം കാണുന്ന ഏറ്റവും വലിയ സവിശേഷത പറയാനാണ് അവസരം ലഭിച്ചത്. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സാർ ഒരു നല്ല ബന്ധം എന്താണ് എന്ന് പറഞ്ഞു. നോ പറയാൻ കഴിയേണ്ടതുണ്ട് എന്നും പറഞ്ഞു തന്നു. ആകാശം, ഭൂമി, പാതാളം എന്ന ഗെയിമിലൂടെ സത്യം പറയാനും നമുക്ക് ചുറ്റുമുളളവരെ നോവിക്കാതെ ശാസിക്കാനും ചൊല്ലി തന്നു. സ്വർഗം കിട്ടിത്തരാമെന്ന് ചൊല്ലി ചെറുതായി ഒന്ന് പറ്റിക്കുകയും ചെയ്തു. ഞങ്ങളെ ആശങ്കയുടെ മുട്ട പൊട്ടിച്ചു പുറത്ത് വരാൻ മാത്രം ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. സല്യൂട്ട് റ്റു ദി മാസ്റ്റർ.


ഉച്ചയൂണ് പങ്കിടലിന്റെ സ്വാദുളളതായിരുന്നു. അത് കഴിഞ്ഞ് മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ടീച്ചർ ഇന്ന് ഞങ്ങൾക്ക് സെമിനാർ വിഷയങ്ങൾ തന്നു. "Role of education to curb social evils"ആയിരുന്നു ഞങ്ങളുടെ വിഷയം. Functions of education ആണ് ടീച്ചർ ഇന്ന് ഡിസ്കസ് ചെയ്തത്. വല്ലാത്തൊരു ക്ഷീണം ആയിരുന്നു മനസിൽ. ജോജു സാർ വന്നപ്പോൾ തന്നെ ഞങ്ങളെ എഴുന്നേൽപ്പിച്ചു ഒന്ന് ഉഷാറാക്കി. സാർ ടെക്നോളജിയുമായി ബന്ധപ്പെട്ട ടേംസ് ആണ് പറഞ്ഞത്. പിന്നീട് നേരെ ഗ്രൗണ്ടിലേക്ക്. കുറുക്കനും കോഴിയും കളി നല്ല രസമായിരുന്നു. കുറുക്കന്മാരെല്ലാം തളർന്നു ഒരു വഴിയായി. ലാസ്റ്റ് ബെൽ കഴിഞ്ഞപ്പോൾ ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി. കാന്റീനിൽ പോയി സിപ്പ് അപ്പ് വാങ്ങി. എല്ലാവരും മധുരവും നുണഞ്ഞ് ഒന്നിച്ചു പുറത്തേക്ക്...

Comments

Popular Posts