ഓളവും സപര്യയും

 15-02-2021 തിങ്കൾ

പുതിയ ഒരു ആഴ്ചയുടെ തുടക്കം. 

The difference between a good day and a bad day is your attitude.

ആദ്യം ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ടീച്ചർ ചോദ്യം ചോദിച്ചു ഞങ്ങളെ എല്ലാവരെയും മുൾമുനയിൽ നിർത്തി. പക്ഷേ എല്ലാവരും ഒരുവിധം ഒക്കെ ശരിയാക്കി പറഞ്ഞു. വവ്വാലുകൾ പ്രസവിച്ചു കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന ചോദ്യം കുഴപ്പിച്ചു. ഒരു ചെറിയ മണ്ടത്തരം ഞാനും പറഞ്ഞു കേട്ടോ...

പിന്നെ നേരെ മായ ടീച്ചറിന്റെ ക്ലാസ്സിലേക്ക്. ആദ്യം ടീച്ചർ പറഞ്ഞത് വെള്ളം കുടിക്കാൻ ആണ്. നാച്ചുറലിസത്തെ കുറിച്ച് ഇന്ന് ഞങ്ങൾ പഠിച്ചു

അതുകഴിഞ്ഞ് ഓപ്ഷണൽ ക്ലാസ്സിലേക്ക്. നീന ടീച്ചറിന്റെ ക്ലാസ്സ് എന്നത്തേയും പോലെ രസകരമായി. ഞങ്ങളുടെ അഭിപ്രായവും ആശയങ്ങളും തുറന്നു പറയാനുള്ള ഒരിടമാണ് ഞങ്ങളുടെ ക്ലാസ്സ്. 

എന്റെ എളിയ അഭിനയത്തിന് ജിബി ടീച്ചറിന്റെ വക അഭിനന്ദനം ലഭിച്ചു. ഉച്ചയൂണ് കഴിഞ്ഞ് നേരെ ആഡിറ്റോറിയത്തിലേക്ക്. ആദ്യം മലയാളം ഓപ്ഷണലിന്റെ സപര്യ ആയിരുന്നു. ഡാൻസും പാട്ടും കവിതയും നാടകവും ഒക്കെ കൂടി ഗംഭീരമായി.

പിന്നെ സോഷ്യൽ സയൻസിലെ സുഹൃത്തുക്കൾ വക ഓളം. ആൽബിൻ ബ്രദറും ശ്രീകേഷും റോഷ്നയും രേഷ്മയും എല്ലാവരും ചേർത്ത് അടിച്ചു പൊളിച്ചു. ട്രോളും നാടകവും എല്ലാം കൂടി ആകെ കളറായി. പിന്നീട് വീട്ടിലേക്ക്...



Comments

Popular Posts