പുഞ്ചിരിയാകണം അധ്യാപകൻ

 02-02-21 Tuesday

കണ്ട കാഴ്ചകൾ മനോഹരം, കാണാത്തവയോ അതിമനോഹരം. മനോഹരമായ കാഴ്ചകൾ കാണാൻ മറ്റൊരു ദിവസം കൂടി. ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ കുറേ ദിവസങ്ങൾക്കു ശേഷം കോളേജിൽ എത്തി. അദ്ദേഹത്തെ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. പ്രാർത്ഥന കഴിഞ്ഞ് ജെനറൽ ക്ലാസ്സിലേക്ക്. ആൻസി ടീച്ചർ Piaget's theory of development പൂർത്തിയാക്കി കഴിഞ്ഞു . ഇന്ന് ഞങ്ങൾ പുതിയതായി Erickson's theory പഠിക്കാൻ തുടങ്ങി. 



ആ സമയത്ത് സീനിയേഴ്സിന്റെ പ്രോഗ്രാമിന്റെ അറിയിപ്പ് വന്നു എങ്കിലും ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് അതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഞങ്ങളുടെ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും കഴിവുകൾ എന്നെ അത്ഭുതപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയും ഇച്ഛാശക്തിയും പരിസ്ഥിതി സ്നേഹവും എല്ലാം ഒത്തുചേർന്ന അവതരണങ്ങൾ ഏറെ ഹൃദ്യമായിരുന്നു. അവരുടെ അവതരണവും ആശയങ്ങളും ഞങ്ങളിൽ സന്തോഷവും ആകാംക്ഷയും മാത്രമല്ല ഉത്തരവാദിത്തബോധവും കൂടിയാണ് ഉളവാക്കിയത്.



പിന്നീട് മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. Philosophical base of education ആയിരുന്നു ഇന്നത്തെ ടോപ്പിക്ക്. Nomadic society യിൽ നിന്നും knowledge society ലേക്കുളള മാറ്റം ആണ് ഞങ്ങൾ ഇന്ന് കണ്ടത്.



അടുത്തതായി ഫിസിക്കൽ സയൻസ് ക്ലാസ്സ് ആയിരുന്നു. Constructivism and teacher's role ചർച്ച ചെയ്തു. Types of teachers discuss ചെയ്തു. Effective teacher നെ കുറിച്ച് പറഞ്ഞപ്പോൾ ചാക്കോ മാഷ് (സ്ഫടികം) ആണ് മനസിലേക്ക് വന്നത്. True teacher ആയി വിനയൻ മാഷും.

ബസ് കൺസഷന് ഉച്ചയ്ക്കു പോയി ഫോം കൊടുത്തു. ഓപ്ഷണൽ ക്ലാസ്സിൽ ഞങ്ങൾ പ്രൊഫൈൽ തയ്യാറാക്കി. Why are you here,what do you want to be,what you expect from me (teacher), my teacher is my....എന്നീ ചോദ്യങ്ങളും ഞങ്ങൾക്ക് തന്നിരുന്നു. ശിൽപ്പയും ദീപയും സ്വയം പരിചയപ്പെടുത്തി. ഗ്രീഷ്മ ക്ലാസ്സിനായി ചാർട്ട് കൊണ്ട് വന്നു. കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു അത്.

പിന്നെ ജോജു സാർ ഞങ്ങൾക്ക് കോളേജ് ആന്തം ചൊല്ലി തന്നു. ഞങ്ങൾ ഒത്തുചേർന്ന് സുന്ദരമായി പാടി. ടീച്ചർ നല്ലൊരു അമ്മയാകണം എന്നും ഒരു അമ്മയുടെ സ്നേഹം കുഞ്ഞിനെ എങ്ങനെ വാർത്തെടുക്കുന്നുവെന്നും വ്യക്തമാക്കുന്ന രണ്ട് കഥകൾ സാർ പറഞ്ഞു. എഡിസണിന്റെ കഥയുടെ ഒടുവിൽ ഇങ്ങനെ പറഞ്ഞു: Thomas is an idiot, but Thomas's mom was genius.



ഞങ്ങളോട് സ്വന്തമായി ഒരു പുസ്തകം എഴുതാനും രണ്ട് quote തയ്യാറാക്കാനും പറഞ്ഞു. എന്റെ ചിന്തകൾ:

" A teacher must be the eye of a student, not only an eye opener."

"കുട്ടികളുടെ മുഖത്തെ പുഞ്ചിരിയാകണം അധ്യാപകൻ."



Comments

Popular Posts