അങ്ങനെ ഞാനും സിംഹമായി...
04-02-21 Thursday
മറ്റൊരു ദിവസം കൂടി. "ആശിച്ചതൊക്കെയും വാതിൽക്കലെത്തുകിൽ വാതിൽപ്പടിയോളം മിഴിനീളുകില്ല" എന്റെ വരികളാണു കേട്ടോ. ജീവിതത്തിൽ നമുക്ക് നേടിയെടുക്കാനും കാത്തിരിക്കാനും ഏറെ വേണം. എങ്കിൽ മാത്രമേ തേടി തേടി നേടുന്നതിന്റെ മഹത്വം നാം അറിയുകയുള്ളൂ. ഓരോ ദിവസവും നമുക്ക് നേടാനും പ്രതീക്ഷിക്കാനും എന്തെങ്കിലും ഒക്കെ ഉണ്ടാകട്ടെ.
യോഗയോടെ തുടങ്ങിയ ദിനം. വജ്രാസനവും സുഹാസനവും ഒടുവിൽ ശവാസനവും കഴിഞ്ഞപ്പോൾ ആകെ ഒന്ന് ഉഷാറായി. മനസ് ആകെ ഒന്ന് തണുത്തു. മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു അടുത്തതായി. ഫിലോസഫിയും എഡ്യൂക്കേഷനും ഒരേ തൂവൽ പക്ഷികൾ തന്നെയെന്ന് ഞങ്ങൾക്ക് മനസിലായി. പിന്നീട് മായ ടീച്ചർ ഞങ്ങളെ ഒരു ചെറിയ കളിയിൽ ചേർത്തു. പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ വഴിയും ആ ഉത്തരങ്ങളിലൂടെ ലഭിച്ച പോയന്റ് വഴിയും ഞങ്ങൾ ഓരോരുത്തരും ഏത് മൃഗത്തിന് സമം ആണെന്ന് കണ്ട് പിടിച്ചു. രൂപത്തിൽ നിന്ന് വ്യത്യസ്തമായി കാര്യത്തിൽ സാധുവായ ആന, മടിയനെങ്കിലും വിശ്വാസ്തനും രസികനുമായ പാണ്ഡ, കാഴ്ച്ചപ്പാടിൽ പുലിയായ സിംഹം, തന്ത്രശാലിയെങ്കിലും ലോലനായ ചെന്നായ , ലക്ഷ്യത്തിലേക്ക് പാഞ്ഞു കയറുന്ന കുതിര എന്നീ മൃഗങ്ങളിൽ മൃഗരാജനായ സിംഹം ആയിരുന്നു ഞാൻ. 🦁 ... ക്ലാസ്സിൽ സിംഹങ്ങൾ ഒത്തിരി ഉണ്ടെന്ന് മാത്രമല്ല സസ്യാഹാരികളായ ആനയും കുതിരയും ഒട്ടില്ലതാനും...
പിന്നീട് ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. കുറച്ച് കാര്യങ്ങൾ അങ്ങ് പഠിച്ചു, അപ്പോൾത്തന്നെ. ഞങ്ങളെല്ലാം ഇപ്പോൾ അന്നന്ന് പഠിപ്പിച്ചത് അപ്പോൾ തന്നെ പഠിക്കുന്നുണ്ട്.😎
അതുകഴിഞ്ഞ് ഓപ്ഷണൽ ക്ലാസ്സിലേക്ക് . നീന മാം ഞങ്ങൾക്ക് ഇന്ന് ഉത്തരവാദിത്വങ്ങൾ നൽകി. എനിക്ക് ബ്ലോഗിന്റ ചുമതലയാണ് കിട്ടിയത്. എന്നോടൊപ്പം ജോർജിയയും ഉണ്ട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ. എന്താ അല്ലേ ആവേശം...
അതുകഴിഞ്ഞ് ലൈബ്രറി പിരീഡ് ആയിരുന്നു. ഞങ്ങൾ കൂട്ടായി പോയി ബുക്കുകൾ എടുത്തു. ലൈബ്രേറിയന്റെ കയ്യിൽ നിന്നും ചെറിയ ഒരു വഴക്കും കിട്ടി. ജോജു സാറിന്റെ ക്ലാസിലേക്ക്. ബാക്കി പ്രസന്റേഷൻ അവതരിപ്പിച്ചു. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ചു. ഒടുവിൽ ശ്രീകേഷിന്റെയും ആൽബിൻ ബ്രദറിന്റെയും അഭിപ്രായങ്ങളും നല്ല രസമായിരുന്നു.
പിന്നെ ടാലന്റ് ഹണ്ടിനു വേണ്ടിയുള്ള പ്ളാനിങ്ങും കഴിഞ്ഞ് കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ 4:30 ആയിരുന്നു. വീട്ടിലെത്തിയപ്പോൾ രാത്രി 7 മണി കഴിഞ്ഞിരുന്നു.....
Comments
Post a Comment