മനസ്സിന്നു മറയില്ലാതെ...

 05-02-2021 വെള്ള

ആഴ്ചയിലെ അവസാന ദിവസം. ബസിൽ പതിവിലും വിപരീതമായി നല്ല തിരക്കായിരുന്നു. ബസ് ഇറങ്ങി കഴിഞ്ഞപ്പോൾ ജാലിയൻ ബാലാവാഗ് കൂട്ടക്കൊല ആണ് മനസിലേക്ക് വന്നത്. പ്രാർത്ഥന കഴിഞ്ഞ് നേരെ പോയത് മായ ടീച്ചറിന്റെ ക്ലാസ്സിലേക്ക് ആയിരുന്നു. എല്ലാവരും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങളെ ഓർമ്മിപ്പിച്ച ടീച്ചർ ഇല്ലാത്ത ഒരു കൊന്ന മരത്തിൽ നിന്ന് പൂക്കൾ പറിപ്പിച്ചു കൊണ്ട് ഞങ്ങളെ ഉഷാറാക്കി. ഞങ്ങളോട് ബാഗും എടുത്ത് സ്വന്തം സ്ഥലം മാറി അറിയാത്ത രണ്ടുപേർക്കിടയിൽ പോയിരുന്ന് അവരുമായി സൗഹൃദം സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എനിക്ക് കൂട്ടായി കിട്ടിയത് കാവ്യശ്രീയെയാണ്. അവളോട് സംസാരിച്ച കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വല്ലാത്ത ഒരു അടുപ്പം തോന്നി.

അതുകഴിഞ്ഞ് ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ടീച്ചർ ഞങ്ങളോട് ഏറെ വിഷയങ്ങൾ പങ്കുവച്ചു.

പിന്നീട് ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഞങ്ങളോട് ടാലന്റ് ഹണ്ടിനു വേണ്ടിയുള്ള പ്രാക്ടീസ് ചെയ്തോളാൻ പറഞ്ഞു. വീണ്ടും കളിചിരികൾ നിറഞ്ഞ കുറേ മുഹൂർത്തങ്ങൾ...

Comments

Popular Posts