Innisea

 18-02-2021 Thursday.  

ഇന്ന് ഞങ്ങളുടെ ദിവസമാണ്. MTTC യുടെ വേദിയിൽ ഇന്ന് ഞങ്ങളുടെ സൊളസ്റ്റ  കുടുംബം അരങ്ങേറുകയാണ്. മുൻപൊരിക്കൽ ആ വേദിയിൽ കയറിയപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായിരുന്നില്ല. പേടിയും ആകാംക്ഷയും ഏറെയായിരുന്നു. രാവിലെ 8 മണിക്ക് തന്നെ ഞാൻ കോളേജിൽ എത്തി. പ്രാക്ടീസ് ഒന്നും പൂർണ്ണമായി രുന്നില്ല. സ്റ്റേജിൽ കയറി ഒരു തവണ പോലും പൂർണമായി കളിക്കാൻ ഞങ്ങൾക്ക് ആയില്ല. രാവിലത്തെ ക്ലാസ്സിൽ ഒന്നും ശരിക്കും ശ്രദ്ധിക്കാനായില്ല. സത്യം പറയാമല്ലോ ഉച്ചയ്ക്കു ഊണു പോലും ഞങ്ങൾ കഴിച്ചില്ല. ആദ്യം മാത്സ് കുട്ടികളുടെ പരിപാടി ആയിരുന്നു. അവരുടെ ഇൻട്റോ പൊളിച്ചു. അതുകണ്ട് ഞങ്ങടെ തല കറങ്ങി പോയി. അവരുടെ പരിപാടി ഒന്നും കാണാൻ പറ്റിയില്ല. എങ്കിലും അവരുടെ സ്കിറ്റിലെ നിലവിളി കേട്ട് പേടിച്ചു പോയി.

പിന്നെ ഞങ്ങളുടെ ഊഴം ആയിരുന്നു. ആദ്യം ഞങ്ങളുടെ ഒരു ലളിതവും എന്നാൽ ശക്തവുമായ ഒരു ആമുഖം. നീന ടീച്ചറിന്റെ ഒപ്പം വേദിയിൽ നിന്നപ്പോൾ സന്തോഷം തോന്നി. പരിപാടി തുടങ്ങും മുൻപ് സിസ്റ്ററിന്റെ മുൻകയ്യിൽ നടത്തിയ പ്രാർത്ഥന ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നിരുന്നു. 

ശിൽപ്പയും ഗ്രീഷ്മയും ചേർന്ന് നടത്തിയ രംഗപൂജയും അതിനൊപ്പം ഒരു മതമൈത്രി സന്ദേശവും. സിസ്റ്ററും നിഖിലും രഞ്ജുവും  ചേർന്നാണ് മൈത്രി സന്ദേശം നൽകിയത്. അത് കഴിഞ്ഞ് സിസ്റ്റർ ജീന, ജോർജിയ, റോഷൻ, ഗോപിക, ആൻസി, കാവ്യ എല്ലാവരും ചേർന്ന് സുന്ദരമായ ഒരു കൂട്ടം പാട്ടുകൾ ആലപിച്ചു. ഇത്രയും നല്ല ഗായകർ ഞങ്ങൾക്ക് ഇടയിൽ ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്. 

പിന്നെ പ്രശസ്ത കവയിത്രി ഗായത്രി 😂 അതായത് ഞാൻ തന്നെ എഴുതി സംഗീതം നൽകി ആലപിച്ച ഒരു കവിത ആയിരുന്നു. പെട്ടെന്ന് എഴുതിയതായതുകൊണ്ട് മനപാഠമാക്കാനായില്ല. "നടക്കാൻ പഠിക്കാം അവൾക്കൊപ്പം മെന്നും മേ" എന്ന് ചൊല്ലി നിർത്തിയപ്പോൾ കിട്ടിയത് വലിയ ഒരു കൈയടി യായിരുന്നു. അത് നൽകുന്ന പ്രചോദനം വളരെ വലുതായിരുന്നു. 

അടുത്തത് ഞങ്ങളുടെ മ്യൂസിക്കൽ പ്ളേ ആയിരുന്നു. മുടിയും അഴിച്ചിട്ടു കുഞ്ഞിനെ രക്ഷിക്കാൻ പോയിട്ട് നല്ലൊരു വീഴ്ച വീണു. ഞാനാരെന്നാ... അതിനെ ഞാനെന്റെ അഭിനയത്തിന്റെ ഭാഗമാക്കി. ഒടുവിൽ എല്ലാം അനാചാരങ്ങളും ഒഴിവാക്കി തലയുയർത്തി നിൽക്കുന്ന എനിക്ക് നല്ല കൈയടി തന്നെ കിട്ടി. വീഴ്ചയിൽ നട്ടെല്ലിന് കിട്ടിയ ഇടിയുടെ വേദന അതോടെ പോയി.

പിന്നെ ഞങ്ങൾ എല്ലാം മറന്ന് ഒരു ഡാൻസ് കളിച്ചു. നിഖിലേട്ടന്റെ ഓരോ വരവിനും വൻ കൈയടിയായിരുന്നു. പിന്നെ എക്സ്ക്ലൂസീവ് പത്രവാർത്ത. ദീപയുടെ അവതരണവും എൽസയുടെ തിരോന്തരം ഭാഷയിലുള്ള റിപ്പോർട്ടിങ്ങും ആഷ്നയുടെ കുറുമ്പും കൂടി ആയപ്പോൾ തകർത്തു. പാവം ജോജു സാർ പെട്ടുപോയി. നിഖിലിനും ബ്രദറിനും എന്നു വേണ്ട നീന ടീച്ചറിന് വരെ കിട്ടി ട്രോൾ.

ജിബി ടീച്ചർ ഞങ്ങളെ ഓരോരുത്തരെയും പേരെടുത്തു അഭിനന്ദിച്ച് പ്പോൾ മനസ് നിറഞ്ഞു. പ്രിൻസിപ്പലിനോടും നീന ടീച്ചറിനോടും കൂടി ഒരു ഫോട്ടോ. ക്യാന്റീനിൽ നിന്ന് ഒരു സിപ് അപ്പ്. അതുകഴിഞ്ഞ് വീട്ടിലേക്ക്.










Comments

Popular Posts