Skill with people

 17-02-2021 Wednesday

Use your smile to change the world, but don't allow the world to change your smile.

ഇന്ന് തിയോഫിലസിലെ ഞങ്ങളുടെ ആദ്യ അസംബ്ലി ആയിരുന്നു. Med കാരുടെ വകയായിരുന്നു ഇന്നത്തെ അസംബ്ലി. ഈശ്വര പ്രാർത്ഥനയോടെ തുടക്കം. കോളേജ് ന്യൂസ് ഗംഭീരമായിരുന്നു. രാവിലെ എല്ലാവരുടെയും മനസ്സിലും മുഖത്തിനും ഒരു ചെറിയ ചിരി പടർത്താൻ അവർക്ക് സാധിച്ചു. Med അസോസിയേഷൻ ആയ അഗ്നിയുടെ ഉദ്ഘാടനം ഇന്നായിരുന്നു. ബെനഡിക്റ്റ് സാർ പറഞ്ഞ ചൈനീസ് ബാംബു വിൻറെ കഥയും ഏറെ ഇൻസ്പെയറിങ് ആയിരുന്നു. അത് കേട്ടപ്പോൾ നമ്മുടെ വേരുകളിൽ ആണ് യഥാർത്ഥ മഹത്വം കുടിയിരിക്കുന്നത് എന്നത് ഓർമ്മിച്ചു.

നീന ടീച്ചറിന്റെ ക്ലാസ്സിൽ ഞങ്ങൾ scientific method ഡിസ്കസ് ചെയ്തു. ടീച്ചറിന്റെ ചോദ്യങ്ങളും ഞങ്ങളുടെ പൊട്ടത്തരങ്ങളും എല്ലാം കൂടി ആകെ കളറായി. പിന്നീട് ഞങ്ങൾ ഒരു ഫോട്ടോ എടുത്തു.



ജെനറൽ ക്ലാസ്സിലേക്ക്. ജിബി ടീച്ചർ വരുന്നതും കാത്ത് ഇരുന്നപ്പോൾ ആണ് രെജു സാർ വന്നത്. കൈയടിയും പൊട്ടിച്ചിരികളും അലറിക്കരച്ചിലും ക്ലാസ്സിൽ നിറഞ്ഞു. സമയം പോയതറിഞ്ഞില്ല. ക്ലാസ്സ് തീർന്നപ്പോൾ വിഷമം തോന്നി.

ജിബി ടീച്ചർ ഇന്ന് Teaching experience ആണ് പറഞ്ഞത്. വധശിക്ഷയ്ക്ക് തലേദിവസവും ഇനിയൊരിക്കലും തനിക്ക് സഞ്ചരിക്കാനാവാത്ത എതോ ഒരു പാതയെ പറ്റി പഠിക്കുന്ന നെപ്പോളിയന്റെ കഥയാണ് ഇന്ന് ടീച്ചർ ഞങ്ങളോട് പറഞ്ഞത്. അവസാന നിമിഷം വരെയും പഠിക്കുകയാണ് വേണ്ടത് എന്നും ഒരറിവും ചെറുതല്ല എന്നും ആയിരുന്നു അതിന്റെ പൊരുൾ. ആൻസി യുടെ ആലാപന മാധുര്യവും രുചിച്ചു.

മായ ടീച്ചർ നാച്ചുറലിസത്തെ കുറിച്ച് പറഞ്ഞപ്പോൾ കേരളത്തിൻറെ പ്രകൃതി ഭംഗി വർണ്ണിക്കുന്ന ചില സിനിമ ഗാനങ്ങളും പാടി അഭിനയിച്ചു . ആൻസി ടീച്ചർ ഇന്ന് ഞങ്ങൾക്ക് ഒരു ഓൺലൈൻ ക്വിസ് ചെയ്യാനുള്ള അവസരം തന്നു. അത് രസമായിരുന്നു. ജോർജ് സാറിന്റെ അഭാവത്തിൽ ജോജു സാർ ഞങ്ങൾക്ക് ഇന്ന് സെമിനാർ വിഷയങ്ങൾ തന്നു.



Comments

Popular Posts