Merrymaking🥰🥰🥰
04-03-2021 Thursday
കണ്ട കാഴ്ചകൾ മനോഹരം , കാണാത്തവയോ അതിമനോഹരം
വീണ്ടും ഒരു അടിപൊളി ദിവസം. ഇന്ന് ഞങ്ങളുടെ ക്ലാസ്സ് വീണ്ടും ഉണർന്നു. റോഷനും ഗ്രീഷ്മയും ദീപയും ഒഴികെ ബാക്കി എല്ലാവരും ഇന്ന് ഞങ്ങളുടെ സൊളസ്റ്റയിൽ ഉണ്ടായിരുന്നു.
യോഗ ചെയ്ത് തുടക്കം. പിന്നെ ഞങ്ങളുടെ സീനിയേഴ്സിന്റെ ഡെമോ ക്ലാസ്സ് ആയിരുന്നു. അവർ കിടിലങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
ഉച്ചയ്ക്കു ശേഷം മായ ടീച്ചറിന്റെ ക്ലാസ്സും പിന്നെ ഞങ്ങളുടെ സയൻസ് ഡേ സെലിബ്രേഷനും ആയിരുന്നു. RAMAFI 2K21. തെളിയിക്കാൻ വിളക്കില്ലാത്തതിനാൽ ഒരു ബലൂൺ കുത്തി പൊട്ടിച്ചാണ് ബെനഡിക്റ്റ് സാർ ഉദ്ഘാടനം ചെയ്തത്.
ആദ്യമായി ഞങ്ങൾ സൊളസ്റ്റ ഫാമിലിയുടെ Game to facts program ആയിരുന്നു. ശാസ്ത്ര സംബന്ധിയായ ചിത്രങ്ങളിൽ നിന്നും കഥകൾ മെനയുന്ന കൂട്ടുകാരെ കണ്ടപ്പോൾ " ഉണ്ണി ഇത്ര നന്നായി പാടും എന്നറിഞ്ഞില്ല ആരും പറഞ്ഞില്ല" എന്ന ഡയലോഗ് ആണ് മനസിലേക്ക് വന്നത്. കളഞ്ഞു കിട്ടിയ ഉൽക്കയും മുട്ടക്കറിയും തട്ടിപ്പറിച്ച വർണ്ണപ്പട്ടവും ബിഗ് ബോസ് ഹൗസിൽ പോയ സന്യാസിയും ആപ്പിൾ തലയിൽ വീണതും ജീവിത ദുരിതങ്ങൾ തരണം ചെയ്ത് ശാസ്ത്രഞ്ജനായതും എല്ലാം രസകരമായ കഥകളായിരുന്നു.
ഇംഗ്ലീഷ് ഫസ്റ്റ് പ്രൈസ് അടിച്ചപ്പോൾ സെക്കന്റ് പ്രൈസ് നാച്ചുറൽ സയൻസും സോഷ്യൽ സയൻസും പങ്കിട്ടു.
മാത്സ് ഓപ്ഷണലിന്റെ കോടീശ്വരൻ പരിപാടി. ഗുരുജിയുടെ ഓപ്ഷനും മണിക്കുട്ടിയുടെ ഓട്ടവും കടന്ന് കൂടുതൽ പോയിന്റ് നേടിയത് ഞങ്ങളുടെ ഫിസിക്കൽ സയൻസ് ആയിരുന്നു. പിന്നീട് നാച്ചുറൽ സയൻസിന്റെ ക്വിസ് മത്സരം ആയിരുന്നു. ഉത്തരം കണ്ടെത്തി അതിന്റെ ശരിയായ അക്ഷരങ്ങളും കൊണ്ട് ചെന്നാലെ സമ്മാനം കിട്ടു എന്ന് വന്നപ്പോൾ ഞങ്ങൾ ഒരുങ്ങി ഇറങ്ങി. തപ്പലും ഓട്ടവും എല്ലാം കഴിഞ്ഞപ്പോൾ ആകെ 5 മഞ്ച് ഞങ്ങടെ പോക്കറ്റിൽ. ടീച്ചേഴ്സിനുളള സമ്മാനം ഞങ്ങളുടെ കോളേജിന്റെ താരമായ ബെനഡിക്റ്റ് സാർ തന്നെ നേടിയെടുത്തു.
സമ്മാനദാനം നടത്തി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് സമ്മാനങ്ങൾ പങ്കിട്ടു മധുരം നുകർന്ന് വീട്ടിലേക്ക്.
Comments
Post a Comment