പതിനേഴാം ദിവസം

 ആഗസ്റ്റ് 11 വ്യാഴം

ഇന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസമായിരുന്നു കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം മുമ്പ് ആണ് ഞാൻ അവസാനമായി ഒരു സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത് ഇന്ന് എനിക്ക് വീണ്ടും അതിന് ഒരു അവസരം ലഭിച്ചു. ഇന്ന് സർവോദയ വിദ്യാലയത്തിലെ സ്കൂൾ യുവജനോത്സവം ആരംഭിച്ച ദിവസമാണ്.

കഴിഞ്ഞദിവസം ഞങ്ങൾ തോമസ് സാറിനെ സന്ദർശിച്ച് ഉത്സവങ്ങളിൽ ഞങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയിരുന്നു പ്രകാരം രാവിലെ എട്ടുമണിക്ക് ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് ലഭിച്ചത് മൂന്നാമത്തെ സ്റ്റേജ് ആയിരുന്നു മൂന്നാമത്തെ സ്റ്റേജ് നഴ്സറി ഡൈനിങ് ഹാൾ ആയിരുന്നു അതിൻെറ മുഴുവൻ മേൽനോട്ടവും സരിത ടീച്ചറെ ആയരുന്നു ഏൽപ്പിച്ചിരുന്നത്.

സ്റ്റേജിൽ ചെന്നപ്പോൾ അവിടെ എട്ട് ടീച്ചർമാർ ഉണ്ടായിരുന്നു അവരെല്ലാവരും സർവോദയയിലെ അധ്യാപകരും ആണ് എനിക്ക് കുറച്ച് ഒറ്റപ്പെടൽ ആണ് ആദ്യം തോന്നിയത് കാരണം ഞാൻ ഒരു ട്രെയിനിംഗ് ടീച്ചർ ആണല്ലോ. എന്നാൽ എൻറെ ആശങ്കകൾ എല്ലാം ദൂരെ വകഞ്ഞു മാറ്റിക്കൊണ്ട് വളരെ സ്നേഹത്തോടെ അവരെന്നെ അവരുടെ കൂട്ടായ്മയിലേക്ക് ചേർത്തു നിർത്തി. ആദ്യം എനിക്ക് കിട്ടിയ ജോലി ചെസ്സ്റ്റ് നമ്പർ തയ്യാറാക്കുക എന്നതായിരുന്നു. എഴുതി നൽകിയപ്പോൾ എൻറെ കയ്യക്ഷരം നന്നായിട്ടുണ്ടെന്നും ഇനിയുള്ള നമ്പറുകൾ എല്ലാം ടീച്ചർ എഴുതിയാൽ മതിയെന്നും എന്നോട് പറഞ്ഞു. അതിനുശേഷം മത്സരം തുടങ്ങിയപ്പോൾ അറിയിപ്പുകളെല്ലാംവീവൊ മറ്റു സ്റ്റേജുകൾ എത്തിക്കുക എന്നതായിരുന്നു എന്നിൽ നിക്ഷിപ്ത കർത്തവ്യം ഞാൻ അത് ഭംഗിയായി തന്നെ നിർവഹിച്ചു ഏകദേശം ആറു പ്രാവശ്യത്തോളം ഞാൻ മറ്റ് സ്റ്റേജുകളിലേക്ക് പോകേണ്ടിവന്നു. എങ്കിലും അത് സന്തോഷമുള്ള ഒരു കാര്യമായിരുന്നു കുട്ടികളുടെ കലാപരിപാടികൾ അവരുടെ കളിച്ചിരികൾ എല്ലാം നേരിട്ട് കാണാൻ സാധിച്ചു. മറ്റു അധ്യാപകർ ടീച്ചർ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുമ്പോഴും വളരെയധികം സന്തോഷം തോന്നി. ഞങ്ങളുടെ സ്റ്റേജിൽ ഏകദേശം 125 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. നാടോടി നൃത്തം ആയിരുന്നു ഇന്നത്തെ മത്സരയിനം അതിനുശേഷം ഒരു മണിയോടുകൂടി മത്സരം അവസാനിക്കുകയും നമ്മൾ ആഹാരം കഴിക്കുവാനായി പോവുകയും ചെയ്തു ചപ്പാത്തിയും ചിക്കനും ആണ് ഞങ്ങൾ ഇന്ന് കഴിച്ചത് എല്ലാവരും ഒരുപോലെയുള്ള ആഹാരം അവിടെ തന്നെ വാങ്ങി കഴിച്ചു. അതിനുശേഷം ഒരു ഐസ്ക്രീമും കുടിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം കുറച്ച് ഫോട്ടോകളും എടുത്ത് ഞങ്ങൾ സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വന്നു.




Comments

Popular Posts