Day 16
August 10 Wednesday
പതിനാറാമത്തെ ദിവസം സർവോദയയിലേക്ക്. ഇന്ന് എനിക്ക് എട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലും ക്ലാസുകൾ ഉണ്ടായിരുന്നു ഒമ്പതാം ക്ലാസിൽ ഞാൻ പഠിപ്പിച്ചത് ഓക്സീകരണവും നിരോക്സീകരണവും എന്ന ഭാഗമായിരുന്നു എട്ടാം ക്ലാസിൽ ദ്രാവക മർദ്ദത്തെ കുറിച്ചാണ് പഠിപ്പിച്ചത് അതുപോലെതന്നെ റെക്കോർഡ് ഒപ്പ് വാങ്ങുന്നതിനായി ഞാനിന്ന് നീന ടീച്ചറിനെ സന്ദർശിക്കുകയും ചെയ്തു. പ്രസന്റേഷനും ആക്ടിവിറ്റി കാർഡും ഒപ്പം ഞാൻ ഇന്ന് ഒരു പരീക്ഷണവും ക്ലാസിൽ ചെയ്തു കാണിച്ചു അതിനായി മൂന്ന് ടീ ഷേപ്പ് പിവിസി പൈപ്പുകളും ബലൂണുകളും പിന്നെ കുറച്ച് വെള്ളവും ആണ് ഉപയോഗിച്ചത്. കുട്ടികൾക്ക് പരീക്ഷണം ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല അവർ വളരെ കൃത്യമായി ചെയ്തു. ഒമ്പതാം ക്ലാസിലെ ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നീന ടീച്ചർ ക്ലാസ്സ് കാണുവാൻ വന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ടീച്ചർ വരുമെന്ന്. ഓക്സീകരണവും നിരോക്സീകരണവും എന്ന ഭാഗമായതിനാൽ തന്നെ എനിക്ക് പരീക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാൻ ഉണ്ടായിരുന്നില്ല. എങ്കിലും എന്നാൽ കഴിയുന്നതിൽ അത്ര ഭംഗിയായി ഞാൻ ക്ലാസെടുത്തു വളരെയധികം നല്ല നിർദ്ദേശങ്ങളും മെച്ചപ്പെടാനുള്ള മറ്റു മാർഗ്ഗങ്ങളും പറഞ്ഞു തന്നു. ഇത് കൂടാതെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും ഏഴാം ക്ലാസിലും എനിക്ക് അധികമായി ക്ലാസുകൾ കിട്ടി.
Comments
Post a Comment