അഞ്ചാം ദിവസം

 July 20 Wednesday

ഇന്ന് ബുധനാഴ്ച ആയതിനാൽ എനിക്ക് ഒമ്പതാം ക്ലാസിലും എട്ടാം ക്ലാസിലും പിരീഡ് ഉണ്ടായിരുന്നു ഞാനിന്ന് ഒമ്പതാം ക്ലാസ്സിൽ എടുത്ത വിഷയം അലസവാതകങ്ങൾ എന്നതായിരുന്നു. എട്ടാം ക്ലാസ്സിൽ ഞാൻ എന്ന് ചലനം എന്ന പുതിയ അധ്യായം തുടങ്ങി. ക്ലാസ് എടുക്കുന്നതിനായി ഞാൻ സ്ലൈഡുകളും ചിത്രങ്ങളും വീഡിയോകളും എല്ലാം ഉണ്ടാക്കിയിരുന്നു. സ്മാർട്ട് ബോർഡിൽ നിന്നും ഉള്ള പിരിയോഡിക് ടേബിളും ഞാൻ ക്ലാസ്സ് എടുക്കുന്നതിനായി ഉപയോഗിച്ചു. പിരിയോടിക് ടേബിൾ ഉപയോഗിച്ചത് വഴി ആറ്റങ്ങളിലെ ഇലക്ട്രോണിക് ക്രമീകരണം കൃത്യമായി വ്യക്തമാക്കാൻ എനിക്ക് സാധിച്ചു. അത് കുട്ടികൾക്കും വളരെയേറെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു.

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ എല്ലാം വളരെ ഉപയോഗപ്രദമായി ഫലിച്ചു. അവർ വളരെയധികം ഊർജ്ജസ്വലരും പഠന തല്പരരുമായി കാണപ്പെട്ടു. അവരുടെ ഊർജ്ജം തന്നെയായിരുന്നു ഇന്നത്തെ ക്ലാസ്  വിജയമായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ്. ഇതുകൂടാതെ നാലാമത്തെ പിരീഡ് 5 ആം ക്ലാസിലും ഏഴാമത്തെ പിരീഡ് രണ്ടാം ക്ലാസിലും എനിക്ക് ക്ലാസ് എടുക്കണമായിരുന്നു ഞാൻ കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരയിപ്പിച്ചു ആ ചിത്രങ്ങൾ വളരെയധികം സുന്ദരവും നിറഞ്ഞതുമായിരുന്നു.



Comments

Popular Posts