ആർപ്പോ ഇർറോ
സെപ്റ്റംബർ 2 വെള്ളി
ഇന്ന് എൻറെ കോളേജിലെ ഓണാഘോഷം ആയിരുന്നു, ഒരുപക്ഷേ ഇത് എൻറെ കോളേജ് ലൈഫിലെ അവസാനത്തെ ഓണാഘോഷം ആയിരിക്കും, രാവിലെ 8 30 തന്നെ ഞങ്ങൾ കോളേജിൽ എത്തിച്ചേർന്നു കസവ് സെറ്റ് സാരി ഉടുത്താണ് ഞാൻ കോളേജിൽ പോയത്. കോളേജിൽ ചെന്നപ്പോൾ കണ്ടത് ഒന്നാംവർക്ഷവിദ്യാർത്ഥികൾ അത്തപ്പൂക്കളം ഇടാൻ തയ്യാറാകുന്നതാണ്. പിന്നെ ഒന്നും നോക്കിയില്ല നേരെ അവരോടൊപ്പം ചേർന്നു ബന്ദിയും ജമന്തിയും റോസാപ്പൂവും വാടാമുല്ലയും ഒക്കെ കളങ്ങളിൽ ഭംഗി കൂട്ടാൻ ആയി കോളേജിന്റെ പൂന്തോട്ടത്തിൽ നിന്നും പറിച്ച സുന്ദരമായ ഇലകളും ഉണ്ടായിരുന്നു.
അത്തപ്പൂക്കളം ഇട്ടു കഴിഞ്ഞ് ഞങ്ങൾ കലാപരിപാടികളിൽ പങ്കെടുത്തു, സദ്യ വിളമ്പി, കഴിച്ചു. കസേര കളിയും വടംവലിയും ഉത്സാഹം പകർന്നു. ശേഷം വീട്ടിലേക്ക്.
Comments
Post a Comment